Chilar ninakumpole karthanude varavu
Song
- Malayalam
1 ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികൾ മനം തിരിഞ്ഞീടുവാനായ്
ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)2 രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിർക്കുന്നതു കാണുന്നല്ലോ
അപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾ
ഛിന്നമായിടുന്നു(2)3 ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
ഒത്താൽ വൃതരേയും കീഴടക്കാൻ
ശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാം
പ്രാപിക്ക ഈ നാളിൽ(2)4 നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
കുറവ് കർത്തൻ കാണുന്നല്ലോ
ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
താതൻ അരുളിടുന്നു(2)5 സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽ
വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
യുഗായുഗം വാഴാം(2) - English
1 chilar ninkkum pole karthanude varavu
ottum thamasikilliniyum
paapikal manam thirinji’eduvanay–
kshema kaattidunnatheyullu(2)2 rajyam rajyathodum jaathi jaathiyodum
ethirkkunnathu kaanunnallo
aappan amma makkal sodara bhendhangal
chinnamayidunnu(2)3 shathru alarum simham pole chuttidunnu
othal vrithareyum kezhadakkan
shathrve jayippanayi daivathin krupakal naam
prapikka iee nalil(2)4 ninte aadya sneham vittu poy-ennoru
kuravu karthan kaanunnallo
laukeka sukhangalo shashvatham allennum
thathan arulidunnu(2)5 svarggeya-rajyam vegam aagamikkayal
vishuddhan thanne vishuddhekarikkatte
svergeya medayil priyanumayothu
yuga yugam vazham(2)
This song has been viewed 1229 times.
