Ente papabharamellam thernnupoyallo
Song
- Malayalam
എന്റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ
എളിയവൻ ഞാൻ ദൈവത്തിന്റെ പൈതലായല്ലോ1 ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ
മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻ2 മോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ
യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ്3 ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ
തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടം4 വേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു
ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻ5 നീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻ
സ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻ6 എന്നുടെ നാളുകളീ നല്ല കർത്താവെ സേവിച്ചു തീർന്നിടണം
പിന്നൊടുവിലെനിക്കെന്നാത്മനാഥന്റെ വീട്ടിൽ പോയ് ചേർന്നിടണംഎന്ന രീതി: നീതിമാന്റെ പ്രാർത്ഥന
This song has been viewed 487 times.