Nalukal ereyilla nathhan varavinaay
Song
- Malayalam
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്
നന്ദിയോടെ നാഥനെ സ്തുതിച്ചിടാം(2)
നഷ്ടമാക്കിടല്ലേ അൽപ്പനാളിമണ്ണിൽ
കർത്തനെ സ്തുതിച്ചീടാം നമുക്ക് ഉണരാം(2)കാറ്റുകൾ അടിച്ചാൽ കാർമേഘം ഉയർന്നാൽ
കർത്തൻ യേശുവിൻ കരം പടകിൽ വരും(2)
ലേശവും ഭയം ഇല്ലാ ചാരെ എൻ യേശു ഉണ്ട്
ആശിച്ച തുറമുഖത്ത് അവൻ എത്തിക്കും(2);- നാളുകൾ…മാവു കുറയുകില്ലാ എണ്ണയും തീരുകില്ലാ
കാക്കയെക്കൊണ്ടും നമ്മെ പോറ്റിടുമേ(2)
കരുതുകവേണ്ട മന്നാ കർത്താവ് ഒരുക്കിട്ടുണ്ട്
മരുഭൂമിയിലും തണൽ കരുതീട്ടുണ്ട്(2);- നാളുകൾ…അക്കരെ എത്തിച്ചിടാൻ ആഴിയിൽ പാത നൽകി
അപ്പവും മീനും വേണ്ടുവോളവും നൽകീ(2)
അത്ഭുത മന്ത്രി യേശു എന്റെ രക്ഷകനേശു
ആരിലും ഉന്നതൻ എൻ യേശുനാഥൻ(2);- നാളുകൾ...
This song has been viewed 334 times.