Ennil udikkename kristheshuve
Song
- Malayalam
എന്നിലുദിക്കേണമേ ക്രിസ്തേശുവേ
എൻ നീതിയിൻ സൂര്യനേ1 എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു
നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ
എന്മേൽ ശോഭിക്കണമേ2 ജീവപ്രകാശമേ! എൻ ജീവശക്തിയേ!
ദൈവത്തിൻ തേജസ്സിനാൽ
മിന്നിടുന്നോർ ഉദയനക്ഷത്രമേ!3 മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു
ഏകമായ് കാക്കണമേ എൻ മാനസം
നിന്മേലുള്ളോർ നോട്ടത്തിൽ4 നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ
ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ
എൻആനന്ദം പൂർണ്ണമാം5 മരണത്തിൻ നിഴലാം താഴ്വരയിലും നീ
ശരണമാകുന്നതാൽ ഈ വിശ്വസിക്കു
ഒന്നുമില്ല പേടിപ്പാൻ6 എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ
എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും
ദൈവകുമാരനേ! നീ7 സകല ഭൂഗോളവും മൂടിടും രാത്രിയെ
പകലായി മാറ്റണമേ നിൻ ശോഭയാൽ
എല്ലാം പ്രകാശിക്കുവാൻ
This song has been viewed 542 times.