Kalvari kurishathinmel thungiyoreshu

Malayalam
കാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു

Song

  • Malayalam

    കാൽവറിക്കുരിശതിന്മേൽ
    തുങ്ങിയോരേശുദേവൻ - പഞ്ചമുറിവുകളാൽ
    പ്രാണൻ വെടിഞ്ഞല്ലോ നിന്റെ പേർക്കായ്

    1 തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?
    തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?
    ഈ മഹൽത്യാഗം നിനക്കായല്ലോ
    നിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി...

    2 സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻ
    സ്നേഹിച്ചിടുന്നിതു നിന്നെയല്ലേ
    ഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോ
    പാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി...

    3 നിന്നെപ്പോൽ നിന്നയൽക്കാരനേയും
    സ്നേഹിപ്പാനരുളിയ കർത്താവല്ലോ
    തന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെ
    നമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി... 

    4 സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോ
    സൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോ
    കാൽവറി ക്രൂശു വിളിക്കുന്നല്ലോ
    അരികെ വരിക സോദരരേ!(2);- കാൽവറി...

Song added on : September 18, 2020
This song has been viewed 680 times.

Rate This Song