Thiruvachanam athu suravachanam
Song
- Malayalam
1 തിരുവചനം അതു സുരവചനം
ശുഭവചനം അതു ബഹുഗഹനം
നുകരുകിലേവനുമതിമധുരം
തരുമതു മനുജനു നവജനനം2 പഥികനു പാതയിലൊളി വിതറും
പദമിടറാസഖിയായമരും
മദമിളകാതുപദേശകരും
വദനമതിൽ പുതു കുതുകമതും;-3 ദാഹപശിക്കതു ശമനവുമാം
മോഹപിശാചിനു മരണവുമാം
ദേഹി ദേഹാധികൾക്കൗഷധമാം
മാമഹിമാതന ഖനിയുമതാം;-4 ഗുരുവരനേശുവിന്നരുൾ വചനം
കരുതുകിലായതു ബഹുസുഖദം
എതിരികളേവരും എരിനരകേ
പൊരിയുമതാൽ മനമുരുകീദിനം;-
This song has been viewed 370 times.