Vanna vazhikal onnorthidukil

Malayalam
വന്ന വഴികൾ ഒന്നോർത്തിടുകിൽ

Song

  • Malayalam

    വന്ന വഴികൾ ഒന്നോർത്തിടുകിൽ

    ഇന്നയോളം നടത്തിയ നാഥാ

    നന്ദിയല്ലാതിന്നൊന്നുമില്ല

    എന്നും കരങ്ങളിൽ വഹിച്ചവനേ (2)

     

    നന്മ മാത്രം ഞങ്ങൾക്കായ്

    തന്നു നവ്യമാക്കി ഈ ജീവിതം

    നാവിനാലെ കീർത്തിച്ചിടുവാൻ

    നാൾമുഴുവൻ കൃപ കാട്ടി നീ (2)

     

    ബഹുദൂരം മുന്നോട്ടു പോകാൻ

    ബലം നൽകി നീ നടത്തി

    തളർന്നോരോ നേരത്തിലെല്ലാം

    തവ കരങ്ങൾ ആശ്വാസമായ് (2)

     

    ഓടി മറയുന്ന നാളുകളെല്ലാം

    ഓർപ്പിക്കുന്നു നിൻ കാരുണ്യം

    ഓരോ ജീവിതനിമിഷങ്ങൾ പോലും

    ഓതിടുന്നു തവസാന്നിദ്ധ്യം (2)

     

    മനസ്സിൻ വ്യഥ നീയെന്നും കണ്ടു

    മനസ്സലിഞ്ഞു നീ ദയ കാട്ടി

    ഇരുളേറും പാതയിലെല്ലാം

    ഇതുവരെയും താങ്ങിയല്ലോ (2)

  • English

    Vanna vazhikal onnorthidukil
    Innayolam nadathiya naadaa
    Nandiyallaathinnonnumilla
    Ennum karangalil vahichavane (2)

    Nanma maathram njangalkkaay thannu
    Navyamaakki ee jeevitham
    Naavinaale keerthiduvaan
    Naal muzhuvan krupa kaatti nee (2)-
     
    Bahudooram munnottu pokaan
    Balam nalki nee nadathi
    Thalarnnoro nerathilellaam
    Thava karangal aashwaasamaay (2)-
     
    Odi marayunna naalukalellaam
    Orppikkunnu nin kaarunyam
    Oro jeevith nimishangal polum
    Othidunnu thava saadhyam (2) –
     
    Manassin vyada neeyennum kandu
    Manassalinju nee daya kaatti
    Irulerum paathayilellaam
    Ithuvareyum thaangiyallo (2)- 

Song added on : July 10, 2019
This song has been viewed 11813 times.

Rate This Song