Chernnidume njaan swargga
Song
- Malayalam
1 ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ
തീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതം2 പ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ
നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ;-3 വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ
ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും;-4 ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ
ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്;-5 ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ
വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ;-6 വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ
എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയതേറുന്നേ;- - English
1 chernnidume njaan swargga kanaanil priyanodothu vasippan
theerum samastha kleshavumavidenikkerum santhosham sathatham2 prathyashayodee-yihathe vittavaram parishudhar samghamundavide
nithyathayodavar mukhangaloronnum kaanum niyatham modamathe;-3 vin doothasainyam niranirayaay ninnanu nimisham sthuthi cheythidumpol
impam dhvanikkum madhurasamgetham naathanumaay chernnaalapikkum;-4 jeevajalanadi palunki’nothozhukum jeeva tharukkalathin karayil
eekum nirantharaphalam athinnalakal nalkum saukhyam jaathikalkke5 iee bhoovil sangkadaduritha bharathal kanner thookiya than priyaye
vegam karangalienthidu’maruma manalan thuvarumaval kanneer;-6 vegam varaam njaan veedorukkiya pin ennura cheythu gamichavane
eppol varum neeyen priyabhavanam kaanmanashayatherunne;-
This song has been viewed 722 times.