Ellaam nin kripayaleshuve

Malayalam
എല്ലാം നിൻ കൃപയാലേശുവേ

Song

  • Malayalam

    എല്ലാം നിൻ കൃപയാലേശുവേ
    എല്ലാം നിൻ കൃപയാലെ
    എൻ ജീവനുമെല്ലാ നന്മകളും
    എല്ലാം നിൻ കൃപയാലെ

    1 പാപകൂപത്തിൽ കിടന്നെന്നെ
    ഉദ്ധരിച്ചീടുവാൻ
    സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ
    കൃപ മനോഹരമെ;- എല്ലാം...

    2 ശോധന വേളകൾ തന്നിലെൻ
    മാനസ്സം മോദത്താൽ
    നിന്നെപാടിപുകഴ്ത്തിടും
    നിൻ കൃപയാലേശുവേ;- എല്ലാം...

    3 ശത്രുവിന്മേൽ ജയം കൊള്ളുവാൻ
    മുന്നേറിച്ചെല്ലുവാൻ
    ശക്തിയെനിക്കു തരുന്നവൻ
    നീയല്ലോ മൽപ്രിയനെ;- എല്ലാം...

    4 എൻ ബലഹീനതയിൽ തുണ
    നൽകുന്നവൻ നീയെ
    നിൻ കൃപമതിയെനിക്കെന്നും
    ജീവിത കാലമെല്ലാം;- എല്ലാം...

    5 ക്രൂശിന്റെ സാക്ഷിയായ് ജീവിച്ചെൻ
    നാൾകൾ കഴിച്ചിഹേ
    വാഗ്ദത്ത നാട്ടിലെത്തിടും ഞാൻ
    നിൻ കൃപയാലേശുവേ;- എല്ലാം...

  • English

    ellaam nin kripayaleshuve
    ellaam nin kripayale
    en jeevanumella nanmakalum
    ellaam nin kripayale

    1 paapakupathil kidannenne
    udharicheeduvan
    svargam vittidhare vanna nin
    krupa manoharame;- ellaam nin...

    2 shodhana velakal thannilen
    manassam modathal
    ninnepadi’pukazhthidum
    nin krupayalesuve;- ellaam nin...

    3 shathruvinmel jayam kolluvan
    munnerichelluvan
    shakthiyenikku tharunnavan
    neeyallo malpriyane;- ellaam nin...

    4 en balaheenathayil thuna
    nalkunnavan neeye
    nin kripamathiyenikkennum
    jeevitha kalamellam;- ellaam nin...

    5 krooshinte sakshiyay jeevichen
    nalkal kazhichihe
    vagdatha nattilethidum njan
    nin krupayaleshuve;- ellaam nin...

Song added on : September 16, 2020
This song has been viewed 486 times.

Rate This Song