Karuthunna nathhan kudeyunde
Song
- Malayalam
1 കരുതുന്ന നാഥൻ കൂടെയുണ്ട്
കരയുന്ന നേരം ചാരെ അണഞ്ഞിടും(2)
കൈവിടില്ലെന്നു ചൊന്ന നാഥൻ
മാറുകില്ലൊരുനാaളും മറക്കുകില്ലാ(2)എന്നേശുവേ എൻ പ്രാണനാഥാ
നിന്നിൽ ഞാനെന്നും ചാരിടുന്നേ
എൻ ജീവനേ എൻ ആത്മ നാഥാ
നിന്നിലാണെന്നും എൻ ആശ്രയമേ(2)1 രോഗങ്ങളാലേറ്റം വലഞ്ഞിടിലും
വ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)
ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾ
സാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-2 കാരിരുൾ എന്നേ മൂടുകിലും
ആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)
കൂടെയുണ്ടെന്ന് ചൊന്ന നാഥൻ
കൈവിടാതെന്നും കാത്തിടുമെന്നെ(2);-
This song has been viewed 504 times.