Enne veenda nathan karthanakayal
Song
- Malayalam
1 എന്നെ വീണ്ട നാഥൻ കർത്തനാകയാൽ
എന്നെ നടത്തീടാൻ ശക്തനാകയാൽ
വന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽ
ഹല്ലേലുയ്യാ പാടും ഞാൻ2 പാരിലാശവയ്പാൻ യേശുമാത്രമാം
ക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻ
ആഴം നീളം വീതി വർണ്ണിച്ചീടാൻ
ഏഴയ്ക്കീശാ നാവില്ലേ3 എന്നിലെന്തുകണ്ടെൻ പ്രാണനാഥനേ
നിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻ
തുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേ
ചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽ4 ലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻ
വെൺമയും ചുവപ്പുമാർന്ന നല്ലവൻ
നിത്യയുഗം തന്നോടൊത്തു പാർക്കുവാൻ
ഹൃത്തിലാശയേറുന്നേയേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി
This song has been viewed 637 times.