Kanhkalhuyarrththi njaan yaachikkumbolh

Malayalam
കൺകളുയർത്തി ഞാൻ യാചിക്കുമ്പോൾ

Song

  • Malayalam

    കൺകളുയർത്തി ഞാൻ യാചിക്കുമ്പോൾ
    എന്നിൽ കണിയും സ്‌നേഹമേ
    നിൻ ഹിതമെന്നിൽ  നിറവേറുവാൻ
    ജ്‌ഞാനപ്രകാശം അയയ്ക്കേണമേ (2)

    നിൻ വകയല്ലാതെയൊന്നും
    ഇല്ലെൻ മുന്നിൽ നാഥാ (2)
    എല്ലാറ്റിലും നൽ കാര്യസ്ഥനാവാൻ
    നിൻ കൃപ നല്‍കേണമേ (2)
    നിത്യജീവൻ്റെ പാതയിൽ....    കൺകളുയർ..

    പിഴവുകളാണവധി അനുദിനവും
    അണയുന്നെന്‍ വഴിത്താരയത്തിൽ (2)
    കാൽവരിരുധിരത്തിന്‍  കാരുണ്യത്താലെന്‍
    പാപങ്ങൾ കഴുകേണമേ (2)
    ഹിമം പോലെ വെണ്മയാകേണമേ....     കൺകളുയർത്തി

    അണയും ഒരുനാൾ  നിൻതിരുസവിധെ
    ഭൂവിലെൻ നാളുകള്‍ തീർന്നിടുമ്പോൾ
    സ്‌നേഹമാം നിൻ രാജ്യം തന്നിൽ ലയിപ്പാൻ
    എന്നെ യോഗ്യനാക്കു (2)
    അനുദിനവും ഈ യാത്രയില്‍....     കൺകളുയർത്തി

  • English

    Kanhkalhuyarrththi njaan yaachikkumbolh 
    Ennil kaniyum snaehamae 
    Nin hithamennil nirrevaerruvaan 
    Jnjaanaprrakaasham eyaykkaenhamae (2) 

    Nin vakayallaatheyonnum
    Illen munnil naadhaa (2) 
    Ellatthilum nal kaaryasthanaavaan 
    Nin krripa nalkaenhamae (2) 
    Nithyajeevante paathayil....     Kanhkalh 

    Pizhavukalhanavadhi anudinavum 
    Anhayunnen vazhiththaarayathil (2) 
    Kaalvarrirudhiraththin kaarunhyaththaalen 
    Paapangalh kazhukaenhamae (2) 
    Himam pole venhmayaakkanhamae....     Kanlkalh 

    Anhayum orunaalh ninthirusavidhae
    Bhoovilen nealhukalh theerrnnidumbolh
    Snaehamaam nin raajyam thannil layippaan
    Enne yogyanaakku (2) 
    Anudinavum ee yaathrrayil....     Kanhkalh

Song added on : March 27, 2019
This song has been viewed 674 times.

Rate This Song