Karunakaranam parane sharanam
Song
- Malayalam
കരുണാകരനാം പരനേ - ശരണം
കനിവിഷഹരനേ തിരുകൃപ - ശരണം
കാത്തരുള്‍ക ശരണം - ത്രിയേകാ
കരളലിഞ്ഞീടണമേ - കൃപാലോ
അരുണോദയമരുള്‍വടിവേ - ശരണം
അല്ഫാ ഒമേഗാവേ - ശരണം
അരുള്‍ വരദാ ശരണം - ത്രിയേകാ
ആശിഷമരുളേണമേ - കൃപാലോ
അധിപതിവേദാ നാഥാ - ശരണം
ആധികള്‍ തീര്‍ക്കുക താതാ - ശരണം
അതിഗുണനേ ശരണം - ത്രിയേകാ
ആമയം നീക്കണമേ - കൃപാലോ
ശരണം ശരണം ശരണം നാഥാ
തിരു അരുള്‍ ചൊരിക ഈ തരുണം - താതാ
വരണം കൃപ തരണം - ത്രിയേകാ
ദുരിതമകറ്റണമേ - കൃപാലോ
നിത്യാസുരവരദേവാ - ശരണം
സ്തുത്യാ ഈശോ മിശിഹാ - ശരണം
സത്യാത്മാ ശരണം - ത്രിയേകാ
പഥ്യാ വരമരുള്‍കാ - കൃപാലോ - English
Karunakaranam parane sharanam
kanivisaharane thirukripa sharanam
kaatharulka sharanam triyeka
karalalinjidaname kripalo
arunodayamarulvative sharanam
alpha omegave sharanam
arul varada sharanam triyeka
ashishamarulename kripalo
adhipathiveda natha sharanam
adhikal theerkkuka thaada sharanam
aadigunane sharanam triyeka
amayam neekkaname kripalo
sharanam sharanam sharanam natha
thiru arul chorika ee tarunam thaada
varanam kripa taranam triyeka
duritamakattaname kripalo
nithyasuravaradeva sharanam
sthuthya Isho misiha sharanam
sathyathma sharanam triyeka
pathya varamarulka kripalo
This song has been viewed 1648 times.