Athiravile thiru sannidhiyanayunnoru samaye

Malayalam
അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ

Song

  • Malayalam

    അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ
    അതിയായ്‌ നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശു പരനേ

    എവിടെല്ലാമീ നിശയില്‍ മൃതി നടന്നിടുണ്ട് പരനേ
    അതില്‍ നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ്‌ സ്തുതി നിനക്കെ

    നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേ
    അടിയന്നുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കു

    കിടക്കയില്‍വച്ചരിയാം സാത്താന്‍ അടുക്കാതിരിപ്പതിനെന്‍
    അടുക്കല്‍ ദൂത ഗണത്തെ കാവല്‍ അണച്ച കൃപയനല്പം

    ഉറക്കത്തിനു സുഖവും തന്നെന്‍ അരികെ നിന്നു കൃപയാല്‍
    ഉറങ്ങാതെന്നെ ബലമായ്‌ കാത്ത തിരുമേനിക്ക് മഹത്വം

    അരുണന്‍ ഉദിച്ചുയര്‍ന്നീ ക്ഷിതി ദ്യുതിയാല്‍ വിളങ്ങിടും പോല്‍
    പരനെ എന്റെ അകമേ വെളിവരുള്‍ക തിരു കൃപയാല്‍

  • English

    Athiravile thiru sannidhiyanayunnoru samaye
    Athiyai ninne sthuthippan krupayarulka yesuparane

    1 Evidellamee nisayil mruthi nadaneettundu parane
    Avayeennenne paripaalicha krupakkai sthuthi ninakke;- Athi…

    2 Neduveerppittu karanjeedunnu Pala Marthyareesamaye
    Adiyanullil kuthukam thanna Krupakkaai sthuthi ninakke;- Athi…

    3 Urakkathinu sughavum thannen arike ninnu krupayaal
    Urangathenne sughamai kaatha thirumenikku mahathvam -Athi.

Song added on : March 23, 2019
This song has been viewed 3730 times.

Rate This Song

YouTube Videos