Ennalum aashrayamam karthavine

Malayalam
എന്നാളും ആശ്രയമാം കർത്താവിനെ

Song

  • Malayalam

    എന്നാളും ആശ്രയമാം കർത്താവിനെ 
    എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ 
    എന്നും ഞാൻ വാഴ്ത്തിപ്പാടും

    1 എന്നെയുമെന്റെ നിരൂപണമൊക്കെയും 
    നന്നായറിയുന്നോനാംപരമോന്നതനാ
    മെന്റെ പൊന്നു കർത്താവിനെ
    എന്നും ഞാൻ സ്തോത്രം ചെയ്യും;-

    2 തീജ്വാല പോലുള്ള കണ്ണിനുടമയാം 
    കർത്താവറിയാതൊന്നും തന്നേ
    മർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന 
    തോർത്തിതാ ഭക്തിയോടെ;-

    3 നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും 
    തൻതിരു സന്നിധിയിൽവെറും 
    നഗ്നവും മലർന്നതുമായ് തന്നെ കാണുമേ
    ഏതും മറവില്ലാതെ;-

    4 കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ 
    ധൈര്യത്തോടെ നിൽക്കുമോഅന്നു
    നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ
    ചിന്തിച്ചിടാം പ്രിയേര;-

    രീതി: എൻപേർക്കായ് ജീവൻ വയ്ക്കും

Song added on : September 17, 2020
This song has been viewed 429 times.

Rate This Song