Vazhthi vanangunneshuve
Song
- Malayalam
വാഴ്ത്തി വണങ്ങുന്നേശുവേ
ഉന്നതമാം നിൻ നാമത്തെ
സ്തുതികൾക്കും പുകഴ്ചയ്ക്കും
യോഗ്യനാം പരിശുദ്ധനായ യഹോവയെസ്വർഗ്ഗമഹിമകൾ വിട്ടിഹലോകേ
മനുഷ്യനായ് അവതരിച്ചു
പാപിയെന്നെ നിൻ മകനാക്കുവാൻ
ഇത്രമേൽ സ്നേഹിച്ചതു കൃപമാത്രമേഎല്ലാ നാമത്തിലും ഉന്നതനാമം
ദൂതന്മാർ പാടി സ്തുതിക്കുന്ന നാമം
രക്ഷയേകും നാമം സൗഖ്യമേകും നാമം
യേശുവിൻ നാമം അത്യുന്നത നാമംപ്രതീക്ഷയെല്ലാം അറ്റുപോം വേളയിൽ
സാന്ത്വനമായെന്നരികിൽ വരുന്നു
ഭയപ്പെടേണ്ട ചാരെ ഞാനുണ്ട്
എന്നുര ചെയ്തു യേശുവല്ലോ
This song has been viewed 482 times.