Varuvin naam yahovaye vazhthi

Malayalam
വരുവിൻ നാം യഹോവയെ വാഴ്ത്തി

Song

  • Malayalam

    വരുവിൻ നാം യഹോവയെ വാഴ്ത്തി
    നാം രക്ഷയിൻ പാറയിൽ ആർക്കാം
    തിരുസന്നിധൗ ആനന്ദമോടെ
    ഘോഷിക്കുക കീർത്തനങ്ങൾ
    പാടാം പാടാം പാടാം പാരിതിൽ നാം

    1  യഹോവ മഹാ ദൈവമല്ലോ
    സർവ്വ ദേവന്മാരിലുമതി ശ്രേഷ്ഠൻ
    സർവ്വ ഭൂമിയുമവൻ സൃഷ്ടിയല്ലോ
    സർവ്വേശനെ വാഴ്ത്തിടാം;- വരു…

    2 വരുവിൻ വണങ്ങി നമസ്കരിക്കാം
    വന്നു കുമ്പിടുക അവൻ മുമ്പിൽ
    ഇതു രക്ഷയിൻ സുദിനമതല്ലോ
    സുവിശേഷത്തിൻ മഹൽ ദിനമേ;- വരു...

    3 കർത്തൻ ശബ്ദം നീ ശ്രവിച്ചീടുന്നെങ്കിൽ
    മെരീബാ മസ്സാ നാൾ പോലെയിന്നു
    കഠിനപ്പെടുത്താതെ നിൻ ഹൃദയം
    തുറന്നീടുക നിറവിനായ്;- വരു...

Song added on : September 26, 2020
This song has been viewed 774 times.

Rate This Song