En daivame nadathukenne nee

Malayalam
എൻ ദൈവമേ നടത്തുകെന്നെ നീ

Song

  • Malayalam

    1 എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവും
    പാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെ
    നിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽ
    സർവ്വദാ എന്നെ താങ്ങിടേണമേ!

    2 നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻ
    ശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻ
    നീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നു
    ഛേദിക്കാതെ നിൻ കൃപ നൽകുക!

    3 എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻ
    നിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽ
    വേദവാക്യമാം പാതയിൽ കൂടെ
    വിശുദ്ധാത്മാവു നടത്തേണമേ

    4 ഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലും
    ഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീ
    സർവ്വശക്തിയുള്ള നിൻ സ്നേഹത്താൽ
    സ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!

Song added on : September 16, 2020
This song has been viewed 1817 times.

Rate This Song

YouTube Videos