Poka nee enne vittu saathaane

Malayalam
പോക നീ എന്നെ വിട്ടു സാത്താനെ

Song

  • Malayalam

    പോക നീ എന്നെ വിട്ടു സാത്താനെ 
    ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നു

    1 നിന്റെ അടിമയായ് ഇന്നോളം നടന്നു ഞാൻ 
    നിന്റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ 
    നിന്റെ പാപത്തെ എന്നിൽ  നീ കലർത്തിയതാൽ 
    നിന്റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ 

    2 ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ 
    ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ 
    ആത്മജീവൻ നൽകുവാൻ യേശു വന്നു 
    ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻ

    3 യേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ 
    യേശു ജയിച്ചു  മരണവും പാതാളവും 
    യേശു ഉയിർത്തു മൂന്നാംനാൾ ആത്മാവിനാൽ 
    യേശു തേജസിൽ സ്വർഗ്ഗേ പോയതാൽ

    4 ഇനി നടക്കും യേശുവിൻ നുകത്തിൻ കീഴിൽ 
    ഇനി അധികാരം നിനക്കില്ലെൻ ജീവിതത്തിൽ 
    ഇനി ഞാൻ ചെയ്യും യേശുവിൻ സേവയെന്നും 
    ഇനിയവൻ താൻ എൻ ആശ്രയവും

    5 രാജരാജൻ വരും ദൂതസേനയുമായ് 
    രാജശ്രേഷ്ഠൻ നിന്നെ പൂട്ടും ഏറിയനാൾ 
    രാജൻ ആയിരാമാണ്ടു ഭരിക്കും ഭൂവിൽ 
    രാജാവോടൊത്തു വാഴും ഞാനും

Song added on : September 22, 2020
This song has been viewed 573 times.

Rate This Song