Swantham ninakkini njaan lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

swatham ninakkini njaan Yesudheva!
papa bandham nekkennil ninnen priyanadha!

1 santhoshamennu peyin vazhi nadannen-athu
chathivennunarnnu ninno-daduthu vannen

2 impam paapam tharume’nnarinju chaythen-athu
eare thumpam thannathal bhayennu vannen

3 lokam thunekkumennu cherinnirunnen-athil
ottum sthirathayillanjodi-vannen

4 kayem balam sukhavum karuthil vechen-ithin
kazhcheya’nithyamenni-thaa varunnen

5 deham jeevanum ninmun kazhcha vechen-ini
chayven ninthirumanam pole ennum

6 shakthi prapthi dhanavum kazhchavechen-thiru
santhosham neduvan jaan aduthu vannen

7 thangki nadathename en karthave –paaram
thalarnnitha vannedunnen dayavaney

This song has been viewed 976 times.
Song added on : 9/25/2020

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ പാപ

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ! 
പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ!

1 സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-അതു
ചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻ

2 ഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ-അതു
ഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻ

3 ലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽ
ഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻ

4 കായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻ
കാഴ്ചയനിത്യമെന്നി-താവരുന്നേൻ

5 ദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ- ഇനി
ചെയ്‌വേൻ നിന്തിരുമനം പോലെ എന്നും
 
6 ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-തിരു
സന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻ
 
7 താങ്ങി നടത്തേണം എൻ കർത്താവേ-പാരം
തളർന്നിതാ വന്നീടുന്നേൻ ദയവാനേ

You Tube Videos

Swantham ninakkini njaan


An unhandled error has occurred. Reload 🗙