Pathivrithayaam paripaavana Sabhaye

Malayalam
പതിവ്രതയാം പരിപാവനസഭയെ

Song

  • Malayalam

    പതിവ്രതയാം പരിപാവനസഭയെ
    വാനോന്‍ കാന്തന്‍ വേട്ടോരു നേ-രം
    ശീമോന്‍ യോഹന്നാനെന്നിവരെ
    ആഹ്വാനം ചെയ്തേല്‍പ്പിച്ചേവം
    വീടിന്‍ ഭരണം ശീമോനെ
    സുവിശേഷം യോഹന്നാനെ
    കല്പ്പിച്ചാന്‍ വിലയേറിടും    
    ര-ക്തത്താല്‍ ഞാന്‍ വാങ്ങിയോരീ
    സ്സഭയെ നിങ്ങള്‍ സംരക്ഷിപ്പീന്‍... (ബാറക്മോര്‍)

    എന്‍പേര്‍കായ് ദൈവമൊരുക്കി വിരുന്നെ-
    ന്നാല്‍ സഖിയാം സഭയാര്‍ക്കുന്നു
    സ്പര്‍ശിക്കില്‍ എന്‍ ബാലിവേദിയിലിന്‍
    ബലിയാമൂറ്റന്‍ ഊറ്റനെയന്യന്‍
    നിന്നന്‍-നിതമാര്‍ന്നീടുന്നു
    സ്നാനം പ്രാപിചീടാതെ
    നമ്മള്‍ ഉള്ള രഹസ്യങ്ങള്‍
    കാണ്മാന്‍ ഇടയായീടരുതെ-
    ന്നോടുടയോന്‍ അരുളിചെയ്താന്‍

    മൂടുപടം വടി മോതിരമിവയാല്‍
    താമാര്‍ വിജയം സമ്പാദിച്ചു
    പൊക്കണവും കല്ലും കവിണയുമായ്
    വെന്നാന്‍ ഗോല്യാത്തിനെ ദാവിദും
    താമാ-ര്‍ ഉത്തമയായ്മൂനാല്‍
    ദാവി-ദ് ഉന്നതനായ്മൂന്നാല്‍
    സംരക്ഷകനാം തൃത്വത്തെ
    വിശ്വാസിനി പാവന സഭയാല്‍
    സ്തുതിഗീതത്താല്‍  കീര്ത്തിക്കുന്നു
      
    വിശ്വസ്തെ സഭയേ ഭയമെന്തി
    ന്നുള്ളില്‍ ക്ലേശം ലേശം വേണ്ട
    അപരനെ നീ മോഹിക്കാത്തതിനാല്‍
    നിന്നെ ഞാനും കൈവിടികില്ലാ
    ലോക-ത്തിനവസാനത്തില്‍
    പാരും വാനുമഴിഞ്ഞാലും
    വാഴും നീയാപത്തെന്യേ
    താതാത്മാജ വിമലാത്മാവിന്‍
    ഗേഹം പാര്‍ത്താല്‍ നിന്‍ ത്രോണോസാം...

  • English

    Pathivrithayaam paripaavana Sabhaye
    Vanon kanthan veetoru neeram
    Shemon Yohannan ennivare
    Aahvanam cheyteelpicheevam
    Veedin bharanam Shemone
    Suvishesham Yohannaane
    Kalpichaal vilayeereedum
    Rakthataal njan vaagiyore
    Shabaye ningal samrakshipeen (Barekmor)

    Enperkaay daivamorukki virune
    Nnal sakhiyaam sabhayaarkkunnu
    Sparshikkil enn balivdhiyiln
    Baliyamoottan uttaneyanyan
    Ninnan-nithamaarneedunnu
    Snaanam praapicheedathe
    Nammal ulla rahasyangal
    Kaanmaaan idayyayeedaruthe-
    Nnodudayon arulicheythaan  

    Moodupadam vadi mothiramivayaal
    Taamar vijayam sambaadichu
    Pokkanavum kallum kavinayumaay
    Venaan Golyathine Davidhum
    Thamaar utthamayaay moonaal
    Davidh unnathanaay moonaal
    Samrekshakanaam Trithvathe
    Vishvasini paavana sabayaal
    Sthuthigeethataal keerthikkunnu

    Vishvasthe Shabhaye bayamendin
    Ullil klesham lesham veenda
    Aparane nee mohikaathathinaal
    Nine njanum kaivediyilla
    Lokathin avasaanathil
    Vaanum paarum azhinjalum
    Vaazhum nee aabathenye
    Taathathmaja vimalaalmaavin
    Gheham paarthaal nin thronoosaam

Song added on : March 23, 2019
This song has been viewed 5503 times.

Rate This Song

YouTube Videos