Prarthanayal sadhikkatha karyamillonnum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 2150 times.
Song added on : 9/22/2020

പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും

1 പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കുന്നില്ലൊന്നും
യാചിക്കുന്നതെല്ലാം നിങ്ങൾ പ്രാപിച്ചുവെന്ന്
വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലം

2 നിങ്ങൾ എന്നിൽ എൻ വചനം നിങ്ങൾക്കുള്ളിലും
വാസം ചെയ്ക്കിൽ യാചനകൾ സാദ്ധ്യമായിടും
എന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോ
പാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോ

3 മടുത്തു പോകാതൊടുക്കത്തോളം പ്രാർത്ഥിച്ചീടണം
തടുത്തുവെച്ചാൽ ഒടുങ്ങിടാത്ത ശക്തിപ്രാപിക്കാം
ഇന്നുവരെ എന്റെ നാമത്തിൽ ചോദിച്ചില്ലല്ലോ
ചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം

You Tube Videos

Prarthanayal sadhikkatha karyamillonnum


An unhandled error has occurred. Reload 🗙