Unnathiyil nin sannidyamennum

Malayalam
ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും

Song

  • Malayalam

    1 ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
    ഊനമില്ലാത്ത കുഞ്ഞാടു നീ
    ഉൺമയം ഉലകിൻ ഭ്രമം
    ശിഥിലം നിഷ്ഫലം(2)

    2 മാറ്റങ്ങളേറുന്ന ലോകത്തിൽ
    മാറ്റമില്ലാത്ത നിൻ വചനം
    മാറായിൻ മധുരം മാധുര്യമന്ന
    പുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി...

    3 ഉൽക്കണ്ഠയേറുന്ന നേരത്തു
    ഉള്ളിൽ ബലം നൽകി പാലിക്കും
    ഉന്നത ദേവൻ നീതിയിൻ സൂര്യൻ
    ഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി...

    4 സത്യത്തിൻ പാതയിൽ നിൽക്കുവാൻ
    നിത്യവും എൻ കൂടെ വാഴുക
    അത്ഭുത മന്ത്രി വീരനാം രാജൻ
    വിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി...

Song added on : September 25, 2020
This song has been viewed 622 times.

Rate This Song