Vazhthedume vazhthedume immanuvele

Malayalam
വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ എൻ

Song

  • Malayalam

    വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ
    എൻ ജീവകാലേ ഈ ക്ഷോണിതലെ

    1 ദൂതർ സ്തുതിക്കും നാകവല്ലഭൻ പിറന്നു ഗോശാലയിൽ
    ബന്ധമഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാൽ
    ഇന്നുമെന്നും നന്നായ് സ്തുതിക്കും
    നാഥൻ യേശുവേ ഞാൻ ഈ ധരയിൽ;-

    2 പാപക്കടലിൽ ശാപക്കുഴിയിൽ പിടഞ്ഞു നീന്തീടവേ
    പാപമകറ്റി ശാപം നീക്കി മാർവ്വിലണച്ചവനെ
    കഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻ
    പിൻപേ നിൻ ദാസർ നടന്നീടാമേ;-

    3 ശത്രു തന്നുടെ അഗ്നിശരങ്ങൾ തൊടുത്തുവിട്ടീടുകിൽ
    നിന്നായുധങ്ങൾ കാത്തിടുമെന്നെ പൊന്നുനായകനെ
    രക്ഷ സത്യം നീതി ചാർത്തി നീ
    ശക്തനാക്കിടും സേനാനായകാ;-

    4 വാനമുകളിൽ ദൂതസംഘമായ് നാഥൻ വരുമളവിൽ
    ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും ഞാനന്നാർത്തീടുമേ
    നോക്കി നോക്കി കൺകൾ മങ്ങുന്നേ
    എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-

  • English

    Vazhthedume vazhthedume immanuvele
    en jeevakale ie kshonithale

    1 Duthar sthuthikum nakavallabhan pirannu goshalayil 
    Bendha’mazhichu andanenneyum bendhuvakkiyathal 
    Innum ennum nannai sthuthikum 
    Nathan yeshuve njaan iee dharayil;-

    2 Papakkadalil shapakkuzhiyil pidanju neentheedave
    Papamakatti shapam neekki marvilanachavane
    Kashtam nashtam sarvam ettu nin
    Pinpe nin dasar nadannidame;-

    3 Shathru thannude agnisharangal thoduthu vittedukil
    Ninnayudhangal kathidumenne ponnu nayakane
    Raksha sathyam neethi charthi nee
    Shakthanakkidum sena nayaka;-

    4 Vanamukilil dutha sangamai nathan varumalavil
    Lokam virakkum lokar bhramikkum najan’annarthedume
    Nokki nokki kankal mangunne
    Eppol vannidum en pranapriya;-

Song added on : September 26, 2020
This song has been viewed 3592 times.

Rate This Song

YouTube Videos