Ennaathmanatha enneshuve
Song
- Malayalam
എന്നാത്മനാഥ എന്നെശുവേ
എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ
നിൻ മുഖം ഒന്ന് കണ്ടിടുവാൻ
എന്നുള്ളം വാഞ്ചിക്കുന്നുഈലോകത്തിൽ ഞാൻ അന്ന്യനല്ലോ
എങ്കിലുംഞാൻ പതറുകില്ല
എന്നാത്മനാഥ ശക്തി പകരൂ
നിന്നിൽ വസിച്ചീടുവാൻകഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ
എന്നാശ്രയം നിന്നിൽ മാത്രം
എന്നാത്മനാഥാ ശക്തി പകരൂ
നിന്നിൽ ആശ്രയിപ്പാൻഎൻ ജീവിതം ഞാൻ തിരുമുൻപിൽ
നിൻ സേവക്കായിതാ അർപ്പിക്കുന്നെ
എന്നാത്മനാഥാ ശക്തി പകരൂ
നിൻനാമം ഘോക്ഷിച്ചീടാൻ
This song has been viewed 467 times.