Kaikal kuppi kannukal pootti

Malayalam
കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി

Song

  • Malayalam

    കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി
    കര്‍ത്താവേ നിന്നോടു യാചിക്കുന്നു
    ഉള്ളിന്‍റെ ഉള്ളില്‍ നന്മകള്‍ നിറയാന്‍
    നിന്‍ മുന്‍പില്‍ ഞങ്ങള്‍ വന്നിടുന്നു (കൈകള്‍..)
                         
    സോദരനോട്‌ ക്ഷമിച്ചിടാനെന്നും
    സന്മനസ്സേകിടേണേ (2)
    കൂട്ടുകാര്‍ക്കെന്നും നന്മകള്‍ ചെയ്യാന്‍
    കര്‍ത്താവേ എന്നെ ഒരുക്കിടണെ (2) (കൈകള്‍..)
                         
    സുന്ദരലോകം ചമച്ചതിനായി
    നന്ദി ഞാനേകിടുന്നു (2)
    സഹജീവികള്‍ക്കെല്ലാം സൌഖ്യം പകരാന്‍
    സര്‍വ്വേശ്വരാ നീ കനിഞ്ഞിടണെ (2) (കൈകള്‍..)

  • English

    Kaikal kuppi kannukal pootti
    karttave ninnod yachikkunnu
    ullinte ullil nanmakal nirayan
    nin munpil njangal vannidunnu (kaikal..)
                         
    sodaranod kshamichidan ennum
    sanmanassekidene (2)
    kuttukarkkennum nanmakal cheyyan
    karttave enne orukkidane (2) (kaikal..)
                         
    sundaralokam chamachadinayi
    nanni njanekidunnu (2)
    sahajeevikalkkellam soukhyam pakaran
    sarvvesvara nee kaninnitane (2) (kaikal..)

     

Song added on : March 30, 2019
This song has been viewed 1024 times.

Rate This Song