Thenilum madhuram then kattayekkaal
Song
- Malayalam
തേനിലും മധുരം തേൻ കട്ടയെക്കാൾ
അതിമധുരം തിരുവചനം1 ആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾ
നിൻ വായിൻ വചനമെ എനിക്കു പ്രിയം
പരദേശിയാമെൻ ഭവനത്തിൻ കീർത്തനവും
ഉല്ലാസ ഘോഷവുമാം തിരുവചനം(2)2 പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ വചനം എന്നും സുസ്ഥിരമെ
അതിന്റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേ
അതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)3 എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽ
എൻ ദാഹം തീർത്തിടും നീരുറവ
ശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധം
നൻമയിൻ അടയാളം നൽകിടുന്നു(2)4 പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ല
പ്രഭ ചൊരിയുന്നതു നിൻ വചനമത്രെ
നിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻ
നീതി സൂര്യനായെന്നും വിളങ്ങിടുമെ(2)
This song has been viewed 427 times.