aatmavil prartthippani

Malayalam
ആത്മാവില്‍ പ്രാര്‍ത്ഥിപ്പാനീ

Song

  • Malayalam

    ആത്മാവില്‍ പ്രാര്‍ത്ഥിപ്പാനീ സമയത്തില്‍
    ആത്മീയശക്തിയരുളേണം ദേവാ
                    ചരണങ്ങള്‍
                             
    ജീവാത്മാവിന്‍ മാരി ഞങ്ങള്‍ക്കയച്ചു
    ജീവജപം ചെയ്‌വാന്‍ നീ കൃപ ചെയ്ക (ആത്മാവില്‍ ..)
                             
    ബലഹീന ദാസര്‍ക്കു ബലം നല്‍കീടേണം
    ബലഹീന നാവെ നീ മാറ്റണം നാഥാ (ആത്മാവില്‍ ..)
                             
    വാനം തുറന്നേശുനാഥനേയിപ്പോള്‍
    മാനമേറും കൈയാലാശീര്‍വദിക്ക (ആത്മാവില്‍ ..)
                             
    പ്രാര്‍ത്ഥിക്കും വായെ നീ തൊട്ടടിയാര്‍ക്ക്
    പ്രാര്‍ത്ഥിപ്പാന്‍ വാക്കുകള്‍ നല്‍കണം നാഥാ! (ആത്മാവില്‍ ..)
                             
    യേശുവിന്‍ രക്തത്താല്‍ ശുദ്ധീകരിക്ക
    ആശയോടേകമായ് പ്രാര്‍ത്ഥിച്ചീടുവാന്‍ (ആത്മാവില്‍ ..)

     

  • English

    aatmavil prartthippani samayattil
    aatmiyasaktiyarulenam deva
     

    jivatmavin mari njangalkkayacchu
    jivajapam cey‌van ni kripa cheyka (aatmavil ..)

    balahina dasarkku balam nalkitenam
    balahina nave ni marranam natha (aatmavil ..)

    vanam turannesunathaneyippol
    manamerum kaiyalasirvadikka (aatmavil ..)

    prartthikkum vaye ni tottadiyarkku
    prartthippan vakkukal nalkanam natha (aatmavil ..)

    yesuvin raktattal suddhikarikka
    asayotekamayi prartthicchituvan (atmavil ..)

Song added on : January 11, 2018
This song has been viewed 692 times.

Rate This Song