Enne nannayi ariyunna oruvan

Malayalam
എന്നെ നന്നായ് അറിയുന്നൊരുവൻ

Song

  • Malayalam

    എന്നെ നന്നായ് അറിയുന്നൊരുവൻ
    യേശു അല്ലാതെ ആരുമില്ലാ
    ചിന്താതീതം അവന്റെ നന്മകൾ
    ചന്തമോടെ നടത്തുന്ന സ്നേഹം

    ഹാലേലുയ്യാ ഹാലേലുയ്യാ 
    ഹാലേലുയ്യാ ഞാൻ പാടിടും
    ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ
    ഇന്നും എന്നും എനിക്കിമ്മാനുവേൽ (2)

    1 എന്റെ കഷ്ടങ്ങളിൽ തുണയായിടും
    വരും നഷ്ടങ്ങൾ നികത്തിടും
    ബുദ്ധിമുട്ടൊക്കെയും മാറ്റിടും
    പുഷ്ടിയോടെന്നെ പോറ്റിടും;
    ശത്രു മുൻപാകെ മേശ ഒരുക്കും
    മിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ...

    2 അവൻ നമുക്കായ് കരുതുന്നതിനാൽ
    ഇനി ആകുലം എന്തിനായ്
    തിരുക്കരം അവൻ നീട്ടി അണയ്ക്കും
    അരുമയോടെന്നെ അണച്ചിടും;
    രാവും പകലും നിന്നെ സ്തുതിക്കും
    നാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ...

    3 എന്റെ പ്രത്യാശ നാഥന്നരികിൽ
    പുതു ഉടൽ ധരിച്ചണഞ്ഞിടും
    പുത്തൻ യെറുശലേം പുരിയതിൽ
    പരൻ ഒരുക്കും തൻ ഭവനത്തിൽ;
    പുതു ഗാനം പാടി വാസം ചെയ്യും
    പ്രിയനോടൊത്തു മോദമായ് ഞാൻ (2);- എന്നെ...

  • English

    Enne nannayi ariyunn’oruvan
    Yeshu allathe aarumilla
    Chinda’atheetham avante nanmakal
    Chantamode nadatunna sneham

    Halleluya halleluya halleluya njan padidum
    Arilum unnathan en priya-rakshaken
    Innum ennum enikki’Immanuel  (2) Enne…

    1 Ente kashtangalil ethunayayidum
    Varum nashtangal nikathidum 
    Budhimuttu’okkeyum mattidum 
    Pushtiyodu enne pottidum;
    Shathru mumbake mesa orukkum 
    Mithrama’nenikkaven ennume (2) Enne…

    2 Avan namukkai karuthunnathinal 
    Ini aakulam entinay
    Tiru’karam avan neetti anakum 
    Aruma’yode’enne anachidum; 
    Ravum pakalum ninne sthuthikkum 
    Natha nee ethra vallabhanay (2) Enne…

    3 Ente prathyasha nathen’arikil
    Puthu udal dharicha’anjidum
    Puthan yerushalem puriyathil
    Paran orukkim than bhavanathil
    Puthu gaanam paadi vasam cheyum
    Priyanodothu modhamayi njan (2) Enne…

     

Song added on : September 17, 2020
This song has been viewed 3663 times.

Rate This Song

YouTube Videos