Sthothram sthothram karthavine
Song
- Malayalam
സ്തോത്രം സ്തോത്രം കർത്താവിന്
സ്തോത്രത്തിനു യോഗ്യനായോനേ
സ്തോത്രയാഗം അർപ്പിച്ചീടുന്നു
സ്തോത്ര ഗാനം പാടി വാഴ്ത്തുന്നുയേശു നാഥാ
എന്നു മേഘേ വന്നീടുമോ നീ
പൊൻമുഖം കണ്ടാരാധിച്ചിടാം(2)1 നാശകരമായ കുഴിയിലും
കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേ
അൻപിൻ കരം നീട്ടി രക്ഷിച്ച
യേശു കർത്തന് ആയിരം സ്തോത്രം2 വീഴ്ചയിൽ നിന്നെന്റെ കാലിനെ
കണ്ണിനെ കണ്ണീരിൽ നിന്നും
പ്രാണനെ മരണത്തിൽ കാത്ത
യേശു കർത്തന് ആയിരം സ്തോത്രം3 കുന്നുകൾ നീങ്ങിപ്പോകും
മലകളും മാറിപ്പോകുമേ
മാറാത്ത വാഗ്ദത്തങ്ങളോർത്ത്
യേശു കർത്തന് ആയിരം സ്തോത്രം
This song has been viewed 834 times.