Vishvasikkam aashrayikkam en
Song
- Malayalam
വിശ്വസിക്കാം ആശ്രയിക്കാം
എൻരക്ഷകനെന്നും മാറാത്തവൻ
വിശ്രമിക്കാം ആശ്വസിക്കാം ആ
സ്നേഹമാർവ്വതിൽ എന്നുമെന്നും1 പാപമാം ചേറ്റിൽ നിന്നെന്നെയേറ്റാൻ
പാരിതിൽ മർത്യനായ് വന്നവനാം
ജീവനും ക്രൂശതിൽ തന്നെന്നെ
രക്ഷിച്ച പ്രിയനാം യേശുവിൽ2 ഉറ്റോരും പെറ്റോരും കൈവിട്ടാലും
ഊറ്റമാം ക്ലേശങ്ങൾ നേരിട്ടാലും
ഏറ്റം പ്രിയമോടെ മാറോടു
ചേർത്തെന്നെ മുറ്റും സ്നേഹിപ്പോനിൽ3 വാനവും ഭൂമിയും മാറിയാലും
എൻനാഥൻ ഒട്ടുമേ മാറുകില്ല
വാനവിതാനത്തിൽ വൈകാതെ
വന്നെന്നെ തന്നോടു ചേർത്തിടും
This song has been viewed 483 times.