Thumga prathapamarnna sreyeshu nayakane
Song
- Malayalam
1 തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ
ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!
വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേ2 നിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞു
കന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നു
വിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേ3 ഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ
രക്തം വിയർത്തധിക ദുഃഖമനുഭവിച്ച
ചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാ4 ഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ
നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോ
മറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീ5 പേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും
വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം
വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്ന6 നിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർ
വൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻ
തിരുമുഖ പ്രകാശം ഞങ്ങൾക്കരുൾക നീ സതതം7 ലോകൈക സദ്ഗുരുവേ സ്വർജീവനക്കരുവേ
ദാസർക്കഭീഷ്ടമേകും മന്ദാരമാം തരുവേ
തിരുവടി നിയതം ഞങ്ങൾക്കരുളണമഭയം8 തത്വവിത്താം മുനിയേ ദുഷ്ടലോകശനിയേ
സത്യവേദധ്വനിയേ ജീവാഗമക്കനിയേ
കരുണയിൻ ധുനിയേ ഞങ്ങൾ വരുന്നിതാ തനിയേ - English
1 Thumga prathapamarnna sreyeshu nayakane
Njagalkku nanma cheytha karunnya varidhiye
Vanangidunndiyar thava padangal aashrayame2 Nimalamaya raktham sharmada nee chorinju
Knmasham poki dushkarma’bhalathil ninnu
Viduthal cheythathinal-njagaladi vanagidume3 Gatha’shameneyenna thottahil’ethi bhavan
Raktham viyartha’adika duka’manubhavicha
Charitha’morthidumpol manamurukidunne para4 Hannasum kayyaphavum herodu’mannu nine
Nindichu peedchytha’thellam sahichuvallo
Maruthathilla thellum-roma’governer munnilum nee5 peshippulampi dushdar krooshichidum pozhuthum
vashikkadhenamayi thernnilla nin hridayam
vimalakanthi chernnu mukham vilangi shanthiyarnna6 nin saumyamam svabhavam nannay padichadiyar
van prathikoolyamadhye mumpottu yathra cheyvan
thirumukha prakasham njangalkkarulka nee sathatham7 lokaika sadguruve svarjevanakkaruve
dasarkkabheshdamekum mandaramam tharuve
thiruvadi niyatham njangalkkarulanam abhayam8 thathvavitham muniye dushdalokashaniye
Sathyaveda dhvaniye jevagamakkaniye
karunayin dhuniye njangal varunnitha thaniye
This song has been viewed 1190 times.
