Karuthunnavan enne karuthunnavan olangal

Malayalam
കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ

Song

  • Malayalam

    കരുതുന്നവൻ എന്നെ കരുതുന്നവൻ
    ഓളങ്ങളേറുമീ ജീവിതസാഗരെ
    കരം പിടിച്ചെന്നെ നയിക്കുന്നവൻ
    എന്നെ കരുതുന്നവൻ

    1 രാവും പകലും അകലാതരികിൽ
    മേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)
    മരുഭൂയാത്രയിൽ സാന്ത്വനമേകി;-

    2 സൈന്യത്താലുമല്ല ശക്തിയാലുമല്ല
    ദൈവത്തിന്റെ ആത്മശക്തിയാലല്ലോ(2)
    കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-

    3 ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരം
    അതിശയകരമായ് വഴിനടത്തുന്നവൻ(2)
    ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-

    4 യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാം
    പരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)
    ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-

Song added on : September 19, 2020
This song has been viewed 770 times.

Rate This Song

YouTube Videos