Jaya jaya jaya geetham

Malayalam
ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്‌

Song

  • Malayalam

    ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്
    ഞാനെന്നാളും പാടിടും
    രാജാധിരാജൻ നീ ദേവാധിദേവൻ നീ
    ഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേ

    1 ഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്
    തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ;-

    2 വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകി
    വിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി;-

    3 കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽ
    കരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും;-

  • English

    Jaya jaya jaya geetham unnathanaam eshuvinaay
    Njaanennaalum paadidum
    Raajaadhiraajan nee devaadhidevan nee
    Bhujaathikalkkellaam rakshaakaran neeye

     Unnathi vittee mannithil vannen khinnatha theerppanaay
    Thannuyireki mannavanaam nee ninda chumannathinaal

    Vilaapa gaanam maattiyen naavil puthiyoru paatteki
    Vinnulakathinn adhipathiyaakum nin priya makanaakki

    Karumana theerum kanneer thorum nin thiru sannidhiyil
    Karunayezhum nin karangalaale karuthi nadathidum-

Song added on : September 18, 2020
This song has been viewed 762 times.

Rate This Song