Priyane enne niracheduka

Malayalam
പ്രിയനെ എന്നെ നിറെച്ചിടുക

Song

  • Malayalam

    1 പ്രിയനെ എന്നെ നിറെച്ചിടുക
    നിന്നാത്മാവിൻ പുതു ബലത്താൽ
    ലോകമായയിൽ വീണു പോകതെ 
    പാലകാ എന്നിൽ കരുണ ചെയ്ക

    നീ നടത്തുക എന്നെ ദിനവും
    നേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2)

    2 ആദ്യ സ്നേഹവും ത്യാഗവും വിട്ട്
    പാത അറിയാതെത്ര പേരിന്നു
    കോപ പാത്രരായി വർത്തിച്ചീടുമ്പോൾ
    പേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ...

    3 നിൻ കൃപാസനം അണയുന്നേരം
    നിൻ കിരണങ്ങൾ പതിച്ചീടുമ്പോൾ
    മന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയ
    സന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ...

    4 സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾ
    മർത്യ കൂടാരം എത്ര ക്ഷണികം
    മിസ്രയീമിലെ സമ്പത്തോർത്തു ഞാൻ
    നിത്യ സന്തോഷം ത്യജിച്ചീടായ്വാൻ;- നീ...

  • English

    1 priyane enne niracheduka
    ninn aathmavin puthu balathal
    lokmayayil veenu pokathe 
    palaka ennil karuna cheyka

    nee nadathuka enne dinavum
    nervazhikku njaan gamichedatte(2)

    2 aadya snehavum thyagavum vittu
    paatha ariyathethra perinne
    kopa paathrarayi varthichedumbol
    per vilichenne chertha priyane;- nee…

    3 nin kripasanam anayunneram
    nin kiranangkal pathichedumbol
    mannin kleshangkal marannu priya 
    sannidhanathil modhicheduvan;- nee…

    4 swargga kananin vasamorkkumbol
    marthya kudaram ethra kshanikam
    misrayemile sambathorthu njaan
    nithya santhosham thyajicheedaivan;- nee…

Song added on : September 22, 2020
This song has been viewed 533 times.

Rate This Song