Enneshu nathane nin mukham

Malayalam
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ

Song

  • Malayalam

    1 എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ
    നിത്യതയോളവും നടന്നിടും(2)
    ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് 
    വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)

    എന്നേശു നാഥനെ നിൻ മുഖം നോക്കി
    ഞാൻ നിത്യതയോളവും നടന്നിടും

    2 അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ 
    അതിശയകരമായി പുലർത്തുന്നവൻ (2)
    ഭയപ്പെടേണ്ടെന്നരുളിയ നാഥാ
    നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും(2)

    3 ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ
    ആശയറ്റവനായി തീർന്നിടുമ്പോൾ (2)
    കടലിൻ മീതെ നടന്നവനെന്നെ
    അത്ഭുത തീരത്ത് ചേർത്തണച്ചിടും (2)

    4 മാറാത്ത നാഥാ വിശ്വസ്തൻ നീയേ
    എന്നാളും എന്നോട് കൂടെയുള്ളോൻ(2)
    അന്ത്യം വരെയും പിരിയാതെയെന്നെ
    നടത്തും വല്ലഭാ യേശു നാഥാ(2)

  • English

    1 Enneshu nathane nin mukham nokki njaan
    nithyathayolavum nadannidum(2)
    jeevitha yaathrayil koodeyundenn 
    vaakku paranjavan vishvasthan nee (2)

    Enneshu nathane nin mukham nokki njaan
    nithyathayolavum nadannidum

     

    2 annannu vendunnathellaam thannenne 
    athishayakaramayi pularththunnavan (2)
    bhayappedendennaruliya nathhaa
    nin mukham nokki njaan yathra cheyyum(2)

    3 ieeshaanamoolan aanjadichidumpol
    aashayatavanaay thernnidumpol (2)
    kadalin meethe nadannavanenne
    athbhutha theerathe cherthanachidum (2)

    4 maratha nathaa vishvasthan neeye
    ennaalum ennodu koodeyullon(2)
    anthyam vareyum piriyaatheyenne
    nadathum vallabhaa yeshu nathaa(2)

Song added on : September 17, 2020
This song has been viewed 688 times.

Rate This Song

YouTube Videos