Kristhuyeshu shishyarude kaalukale

Malayalam
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ

Song

  • Malayalam

    ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-
    കീട്ടു തന്നുടുപ്പു കളുടുത്ത ശേഷം
    പിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻ
    ഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽ

    നിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-
    ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെ
    അങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽ
    നിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻ

    നിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽ
    നിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നു
    നിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-
    മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കു

    ആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-
    കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾ
    ദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ-
    ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നു

    ഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-
    തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെ
    ഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-
    കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക

Song added on : September 19, 2020
This song has been viewed 340 times.

Rate This Song