Bharangal theerthenne cherthiduvan
Song
- Malayalam
1 ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം വന്നീടെണേ
ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
പിൻ മഴയെ വേഗം അയയ്ക്കണമേഎന്നു നിൻമുഖം കാണും ഞാൻ
എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
സ്വർഗ്ഗത്തിലെന്നും പാടിടാം2 യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
ഭക്തന്മാരെ ദേവാ കൈവിടല്ലേ
മരുഭൂവിൽക്കൂടെ നടത്തീടക;- എന്നു...3 അലയുന്നീലോകമാം സമുദ്രത്തിൽ
നിലയില്ലാതലയുന്നീ സാധുക്കൾക്ക്
തലയാകും നീയെന്യേ ആരുള്ളു
പാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു...4 എനിക്കായി കരുതാമെന്നുരച്ചതിനാൽ
എനിക്കായി ഞാനൊന്നും കരുതീട്ടില്ല
വിശ്വസിച്ചേനതു മതിയെനിക്ക്
കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു...5 കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
അരികിൽ വാ തിരുക്കരം വിരിച്ചീടുക
അനുഗ്രഹം തന്നു നടത്തീടുക;- എന്നു...6 ത്യാഗവും വളർച്ചയും ജയജീവിതം
സമ്പൂർണ്ണതയും പരിശുദ്ധിയും
തമ്പുരാനേ ഞങ്ങൾക്കേകിടേണേ
സമ്പൂർണ്ണനേ നീ വരുവോളം;- എന്നു... - English
1 bharangal theerthenne chertheduvan
karthave vegam vanneedene
bharangal akannu njaan vishramippan
pin mazhaye vegam ayayakkanameennu nin mukham kanum njaan
ethranal ihathil njaan parthidum
svarggathilente paarppidam
svarggathil ennum paadidaam2 yuddhangal kshamangal bhukampam
ie bhuvilettam varddhikkunne
bhakathanmare devaa kaividalle
marubhuvil kkude nadathedaka;-3 alayunnee lokamaam samudrathil
nilayilla’athalayunnee sadhukkalkke
thalayakum neeyenye aarullu
palakaa lokam pakaykkunnenne;-4 enikkayi karutham ennurachathinaal
enikkaayi njaanonnum karuthettilla
vishvasichenathu mathiyenikke
karuneshaa angnge mathi enikke;-5 karachilin kannuneer thudacheduvaan
aarumille njangalkkee maruvil
arikil vaa thirukkaram viricheduka
anugraham thannu nadatheduka;-6 thyagavum valarchayum jayajevitham
sampurnnathayum parishuddhiyum
thampuraane njangal’kkekidane
sampurrnnane nee varuvolam;-
This song has been viewed 813 times.