Enikku nin krupa mathiye priyane

Malayalam
എനിക്കു നിൻ കൃപ മതിയേ പ്രിയനേ

Song

  • Malayalam

    എനിക്കു നിൻ കൃപ മതിയേ പ്രിയനേ
    എനിക്കു നിൻ കൃപ മതിയേ (2)
    ദുരിതം നിറയും മരുവിലെ വാസത്തിൽ
    എനിക്കു നിൻ കൃപമതിയേ-പ്രിയനേ
    എനിക്കു നിൻ കൃപ മതിയേ (2)

    1 ഇണയില്ലാ കുറുപ്രാവുപോൽ
    ഞരങ്ങുന്നു പ്രിയനെ ചേരുവാൻ
    നാഥാവരുവാൻ താമസമെങ്കിൽ
    വീഴാതെ നിർത്തേണമേ-എന്നെ
    വീഴാതെ നിർത്തേണമേ;- എനിക്കു...

    2 സിംഹത്തിൻ ഗുഹ എനിക്കേകിയാലും
    അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും
    ഉള്ളം കലങ്ങും പ്രതിസന്ധികളിൽ
    വീഴാതെ നിർത്തേണമേ-എന്നെ
    വീഴാതെ നിർത്തേണമേ;- എനിക്കു...

    3 ആശ്രയിപ്പാനൊരു ദേഹിയുമില്ല
    ആശ്വസിപ്പാനൊരു ഇടവുമില്ല
    ഒന്നേമാത്രം നിൻ ജീവമൊഴികൾ
    മന്നിലെന്നാശ്വാസമായ് പ്രിയനേ
    മന്നിലെന്നാശ്വാസമായ്;- എനിക്കു...

  • English

    enikku nin krupa mathiye priyane
    enikku nin krupa mathiye (2)
    duritham nirayum maruvile vasathil
    enikku nin krupa mathiye-priyane
    enikku nin krupa mathiye (2)

    1 inayailla kurupravupol
    njarangunnu priyane cheruvan
    naathavaruvan thamasamengkil
    veezhathe nirthename-enne
    veezhaathe nirthename;- enikku...

    2 simhathin guha enikkekiyaalum
    agniyilenne valicherinjaalum
    ullam kalangum prathisandhikalil
    veezhathe nirthename-enne
    veezhaathe nirthename;- enikku...

    3 aashrayippanoru dehiyumilla
    aashvasippanoru idavumilla
    onnemathram nin jeevamozhikal
    mannilennashvaasamaay priyane
    mannilennashvaasamaay;- enikku...

Song added on : September 17, 2020
This song has been viewed 838 times.

Rate This Song

YouTube Videos