Swarga mahathvam vedinjirrangi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 swarga mahathvam vedinjirrangi vanna
daiva snehathin aazham kaanunnu njaan
marruvilayaay praanan nalkiya
enne nediya mahal sneham

yeshuve ie en jeevitham
purnamaay nin karangalil
tharunnu priyane
enikkillavakaashamonnum

2 papam cheythu njaan veendum akannengkilum
ullam neerri nee enne thedi vannu
kandethi enne maarodanachu
papam kshamichu, sveekarichu

3 krushum vahichu malamel nadanna
rajaghosha yathrayathenikku vendi
mulkireedam nin ponkireedamaay
marakkurisho simhaasanamaay

This song has been viewed 540 times.
Song added on : 9/25/2020

സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന

1 സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന
ദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻ
മറുവിലയായ് പ്രാണൻ നൽകിയ
എന്നെ നേടിയ മഹൽ സ്നേഹം

യേശുവേ ഈ എൻ ജീവിതം
പൂർണ്ണമായ് നിൻ കരങ്ങളിൽ
തരുന്നു പ്രിയനേ
എനിക്കില്ലവകാശമൊന്നും

2 പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും
ഉള്ളം നീറി നീ എന്നെ തേടി വന്നു
കണ്ടെത്തി എന്നെ മാറോടണച്ചു
പാപം ക്ഷമിച്ചു, സ്വീകരിച്ചു

3 ക്രൂശും വഹിച്ചു മലമേൽ നടന്ന
രാജഘോഷയാത്രയതെനിക്കു വേണ്ടി
മുള്‍കിരീടം നിൻ പൊൻകിരീടമായ്
മരക്കുരിശോ സിംഹസനമായി



An unhandled error has occurred. Reload 🗙