Aaradhyane aaradhyane

Malayalam
ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു ഞങ്ങൾ

Song

  • Malayalam

    1 ആരാധ്യനെ ആരാധ്യനെ
    ആരാധിക്കുന്നു ഞങ്ങൾ
    ആത്മാവിലും സത്യത്തിലും
    ആരാധിക്കുന്നു ഞങ്ങൾ

    എല്ലാ നാമത്തിലും ഉന്നതനെ
    എല്ലാ സ്തുതികൾക്കും യോഗ്യനായോനെ
    വാഴ്ത്തീടുന്നു വണങ്ങീടുന്നു
    നിൻ മക്കളാദരവോടെ

    2 ആകാശവും ഭൂമിയും മറയും
    കാഴ്ചയിലുള്ളതെല്ലാം അഴിയും
    മാറ്റമില്ലാതുള്ളതൊന്നു മാത്രം
    മാറാത്ത യേശുവിൻ തിരുവചനം;- എല്ലാ...

    3 പാപത്തിൻ കറകളെല്ലാം കഴുകി
    പരിശുദ്ധനെന്നെയും വീണ്ടെടുത്തു
    ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ
    നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;- എല്ലാ...

  • English

    Aaradhyane aaradhyane 
    Aaraadhikunnu njangal
    Aathmavilum sathyathilum
    Aaraadhikunnu njangal

    Ella namathilum unnathane
    Ella sthuthikalkum yougyanayone
    Vazthidunnu vanagedunnu
    Nin makala’daravode

    Aakashavum bhumiyum marayum
    Kazchayilullathellam azium
    Mattamillathullathonnu mathram
    Maratha Yeshuvin thiruvachanam;-

    Papathin karakalellam kazuki
    Parishudanenneum vendeduthu
    Aa nitya snehathe oorthidumpol
    Nirayunnen manam swarga santhoshathal;-

Song added on : July 12, 2020
This song has been viewed 1239 times.

Rate This Song