Ninneedin yeshuvinnay kristhya lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

This song has been viewed 536 times.
Song added on : 9/21/2020

നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ

1 നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ
ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലെ 
ജയം ജയം തനിക്കും തൻ സേനകൾക്കും
വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും

2 നിന്നീടിൻ യേശുവിന്നായ് എന്നീ പോർവിളി കേൾ
നിങ്ങൾ നിദ്രകൊണ്ടാലോ അവന്നു ലജ്ജ താൻ
നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി  ഇല്ലായ്മ ആക്കുകെ

3 നിന്നീടിൻ യേശുവിന്നായ് കാഹള നാദം കേൾ
മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരേ
എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യം ഉള്ളോർ
പേടിച്ചീടേണ്ടവരെ ധൈര്യമായ് ചെയ്ക പോർ

4 നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം 
സ്വശക്തി ഫലിച്ചീടാ സ്വയാശ്രയം വൃഥാ
സർവ്വായുധവർഗം നീ ആത്മാവിൽ ധരിക്ക
ആപത്തിൻ നടുവിലും ആവതു ചെയ്ക നീ

5 നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം  
ജയാഌക്കു ലഭിക്കും ജീവന്റെ കിരീടം
തേജസ്സിൽ യേശുവോടു വാണീടും എന്നുമേ



An unhandled error has occurred. Reload 🗙