Daiva snehame daiva snehame athinullakala

Malayalam
ദൈവസ്നേഹമേ ദൈവസ്നേഹമേ അതിനുള്ളകല

Song

  • Malayalam

    1 ദൈവസ്നേഹമേ ദൈവസ്നേഹമേ 
    അതിനുള്ളകലമുയരമാഴമപ്രമേയമേ 

    2 പാപക്കുഴിയിലാണ്ടു പോയ നരനു മോചനം
    പ്രാപിപ്പതി-നിതിന്റെയാഴമാണു കാരണം;-

    3 അനുസരിച്ചിടാതെ-യാജ്ഞയവഗണിച്ചതാം 
    മനുജനോടു കരുണ കാണിച്ചതിനു കാരണം;-

    4  കുരിശിലേക ജാതനെ തകർത്തു വൈരികൾ 
    ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ;-

    5  അഴുകിനാറും ശവസമാനരായ പാപികൾ 
    ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും;-

    6  സ്വർഗ്ഗമതിലുള്ളനുഗ്രഹങ്ങ-ളാഗ്രഹിക്കുവാൻ 
    യോഗ്യരല്ലയെങ്കിലും നരർക്കതേകിയ;-

    7 അരിഗണത്തെയരികണച്ചു സുതജനങ്ങളായ് 
    പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം;-

  • English

    1 daivasnehame daivasnehame
    athinull’akal’amuyaramaazham’aprameyame

    2 papakkuzhiyil'aandupoya  narannu mochanam
    prapippathi-nithintey’aazhamaanu kaaranam;-

    3  anusarichidaathey’aajnjay’avaganichathaam
    manujanodu karuna kanichathinu karanam;-

    4 kurishileka’jathane thakarthu vairikal-
    kkanishavum vimochanam varuthi'vayikkayo;-

    5 azhukinaarum shavasamanaraya papikal-
    kkazhaku nalkiyazhivillatha sthithiyilakidum;-

    6 swagga'mathilulla'nugrahngal aagrahikkuvan
    yogyaralla engkilum nara'rkkathekiya;-

    7 ariganatheyarikanachu sutha’jangngalaay
    pariganichu paricharikku maka’mazhinjathaam;-

Song added on : September 15, 2020
This song has been viewed 1757 times.

Rate This Song

YouTube Videos