Enthoru snehamithe ninam (avan thazhchayil)

Malayalam
എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചീടുവാൻ

Song

  • Malayalam

    1 എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻ
    ദൈവനന്ദനനീ നരരെക്കരുതി
    ജഡമെടുപ്പതിനായ് മനസ്സായ്

    അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽ
    തൻ പദവി വെടിഞ്ഞിതു ഹാ!-അവൻ

    2 അത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും
    അവനപ്പുറമായ് ചെയ്ത സൽക്രിയയാ
    മരക്കുരിശതിൽ കാണുന്നു നാം;-

    3 നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചു
    അവസാനത്തോളമവൻ സ്നേഹിച്ചിടും
    ഒരു നാളും കുറഞ്ഞിടുമോ;-

    4 നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞു
    തന്റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്
    ഇതുപോലൊരു സ്നേഹമുണ്ടോ;-

    5 ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാ
    തവനെത്തരുവാൻ മടിക്കാഞ്ഞതിനാൽ
    തരും സകലമിനീം നമുക്കായ്;-

    6 ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽ
    പല മാലിന്യവും കലർന്നെന്നുവരാം
    എന്നാൽ കളങ്കമില്ലാത്തതിത്;-

     

  • English

    1 enthoru snehamithe ninam chorinju marichiduvan
    daiva nandanee narare karuthi
    jadam edupathinaay manasaay

    avan thaazhchayil nammale orkukayal
    than padavi vedinjuithu haa - avan

    2 athbhutha snehamithu nammukagrahikavathilum
    avanapuramaay cheytha salkriyaya
    marakurishathil kaanunu naam;-

    3 nithyamam snehamithu avanaadyam namme snehichu
    avasanatholam avan snehicheedum
    orunaalum kuranjeedumo;-

    4 nisthula snehamithu daivam puthram kaivedinju
    thante shathrukalkaay thakarkaan hithamaay 
    ithupoloru snehamundo;-

    5 daivathin snehamithu daviam puthraneyaadariyaa
    avane tharuvan madikanjathinal
    tharum sakalaminim namukaay;-

    6 divyamam snehamithu narar kaattidum snehamathil
    pala malinyavum kalarnenuvaram
    enaal kallamilaathathithu;-

Song added on : September 17, 2020
This song has been viewed 2858 times.

Rate This Song

YouTube Videos