Entho nee thiranju vannee van paapiyullil

Malayalam
എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽ

Song

  • Malayalam

    എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽ
    എന്തോ നീ തിരിഞ്ഞുവന്നു

    1 എന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി-
    ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു;- എന്തോ...

    2 ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻ
    ശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ;- എന്തോ...

    3 കല്ലിന്മേൽ വീണു നിന്റെ പുലരി മുട്ടും പോട്ടി
    വല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു;- എന്തോ...

    4 വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽ
    തുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ;- എന്തോ...

    5 മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്റെ നെഞ്ചിൻ
    കൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ;- എന്തോ...

    6 പക്ഷം നിറഞ്ഞ നിന്റെ വക്ഷസും ഞങ്ങൾ പാപ-
    ശിക്ഷയ്ക്കായ് തുറന്നിട്ടും പക്ഷത്തെ കാട്ടുന്നല്ലോ;- എന്തോ...

    7 ദന്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾ
    കുന്തം പോലാണിയേറ്റു ചിന്തുന്നു രക്തമേറ്റം;- എന്തോ...

    8 കൈകണക്കില്ലാതെ ഞാൻ ചെയ്ത പാപങ്ങൾ നിന്റെ
    കൈകളെ കുരിശിന്മേൽ-അയ്യോ തറച്ചീവണ്ണം;- എന്തോ...

    9 കുണ്ഠിതം ചങ്കിനേകും കണ്ഠവും ദുഷ്ടർക്കുള്ള
    കണ്ഠകനഖങ്ങളെ കൊണ്ടറ്റം മുറിവേറ്റു;- എന്തോ...

    10 വാനവർ കണ്ണിന്നേറ്റമാനന്ദമേറും നിന്റെ
    ആനനമടികളാൽ താനേ നിലച്ചുവീങ്ങി;- എന്തോ...

    11 മണ്ണിൽ തുപ്പിക്കുരുടർ കണ്ണുകൾ തെളിച്ച-നിൻ
    കണ്ണിലും തുപ്പി യൂദർ ദണ്ഡിപ്പിച്ചേറ്റം നിന്നെ;- എന്തോ...

    12 കുപ്പയെപ്പോലെ നീചർ  തുപ്പലാൽ നനച്ചു നിൻ
    ഒപ്പമില്ലാത്ത മുഖ-മിപ്പോളീഭാഷയാക്കി;- എന്തോ...

    13 താബോർ മലമേൽ സൂര്യ-വാവുപോൽ കണ്ടമുഖം
    ഭാവം പകർന്നു മങ്ങിച്ചാവിന്റെ രൂപമായി;- എന്തോ...

    14 മുള്ളിൻമുടി നിൻ തലയ്ക്കുള്ളിൽ നിന്നൊഴുക്കീടും
    വെള്ളം പോൽ വരും രക്തം ഉള്ളം തകർക്കുന്നയ്യോ;- എന്തോ...

    15 മോഹത്തിൽ ഞങ്ങൾക്കുള്ള ദാഹത്തെ നീക്കാൻ നിന്റെ
    ദേഹത്തെ ബലിയാക്കി സ്നേഹത്തെക്കാട്ടിക്കൊണ്ടു;- എന്തോ...

    16 സ്വർലോകമേട്ടിൽ നിന്റെ നല്ലോരാട്ടിൻകൂട്ടത്തെ
    എല്ലാം വിട്ടീ-ദുഃഖാബ്ധിക്കല്ലോല കൂട്ടിൽ വന്നു;- എന്തോ...

    17 പൊയ്പോയോരാടാമെന്ന ഇപ്പോലെ തേടിക്കണ്ടു
    കെൽപ്പോടെ-തോളിലേറ്റി മേല്പോട്ടുയർത്തിടാനോ;- എന്തോ...

    18 അപ്പാ! നീ തന്ന ദ്രവ്യമെപ്പേരും നശിപ്പിച്ചു
    പിൽപാടുവലഞ്ഞറ്റ-മിപ്പോൾ നിൻ കാലക്കൽ വന്നേൻ;- എന്തോ...

    19 പുത്രനെന്നുള്ള പേരിനെത്രയുമയോഗ്യൻ ഞാൻ
    വസ്ത്രവും കീറി-നാറി അത്രവന്നടിമയായ്;- എന്തോ...

    20 മണ്ണിന്റെ മാലകറ്റാൻ വിണ്ണിൻ സൗഭാഗ്യമേകാൻ
    മർത്യനായ് മണ്ണിൽ വന്ന രാജാധിരാജനീശോ;- എന്തോ...

    21 കൂട്ടം വിട്ടോടിയതാം കുഞ്ഞാടിനെ-തേടി
    കാടുകൾ തോറും അലഞ്ഞീടുന്ന നല്ലിടയാ;-

    22 കാണാതെപോയതന്റെ ആടിനെ കണ്ടിടുമ്പോൾ
    മാറോടുചേർത്തണിച്ചിട്ടോമനിക്കും സ്നേഹമല്ലോ;-

    23 കാനായിലെ വിരുന്നിൽ കൽഭരണി-തന്നിലെ
    വെള്ളത്തെ വീര്യമേറും വീഞ്ഞാക്കി യേശുദേവൻ

    24 വിശ്വാസമോടെ തന്റെ വസ്ത്രാഞ്ചലത്തിൽ തൊട്ട്
    നാരിക്കു സൗഖ്യമേകി കാരുണ്യരൂപനീശോ

    25 ആട്ടിക്കളയാതെതന്നെ കൂട്ടണം നിന്റെ ദാസർ
    കൂട്ടത്തിന്മേലും മേവാൻ കാട്ടേണം കൃപയെന്നിൽ;-

    26 നിത്യപിതാവിനും തൻ സത്യസൂനോ നിനക്കും
    സ്തുത്യനാം റൂഹായിക്കും നിത്യവും സ്തുതിസ്തോത്രം;- എന്തോ

     

  • English

    entho nee thiranju vannee van paapiyullil
    entho nee thiranju vann

    1 entha nin thiru paada chenthaarkalaanippetti-
    ttanthamillatha raktham chinthikeerozhukunnu

    2 dushta vazhikku njangalishtamppol nadannu nin
    shishtapaadangalkkaanee kashtame tharachallo

    3 kallinmel veenu ninte pulloori muttumpotti
    vallathe muripetti-ttellukal velipettu

    4 vellapoonthudakalil kollichoradikalaal
    thullippoy tholum maamsamellolamidiyiila

    5 muttaadin tholurinju vittonam ninte nenjin
    kottayum tholuriyapettappol kaanunnallo

    6 paksham niranja ninte vakshassum njangal paapa
    shikshakkaay thurannittum pakshaththe kaattunallo

    7 datham kadanjapole chantham thulumbum kaikal
    kuntham polaaniyettu chinthunnu rakthamettam

    8 kaikkanakkillathe njan cheytha paapangal ninte
    kaikale kurishinmel ayyo tharacheevannam

    9 kunditham changkinekum kandavum dushtarkkulla
    kandaka-naghangale kondettam murivettu;-

    10 vaanavar kanninetta-maanandamerum ninte
    aananamadikalal thane nilachuvengki;-

    11 mannil thuppikkurudar kannukal thelicha-nin
    kannilum thuppi yudar danddhippichettam nine;-

    12 kuppayeppole neechar thuppalal nanachu nin
    oppamillathe mukha-mippoleebhashayaaki;-

    13 thabor malamel surya vavupol kandamukham
    bhavam pakarnnu mangichaavinte rupamaayi;-

    14 mullinmudi nin thalakkullill ninnozhukkedum
    vellam pol varum raktham ullam tharkkunayyo;-

    15 mohathil njangalkkulla dahatthe nekkaan ninte
    dehathe baliyaakki snehatthekkattikondu;- 

    16 swarlokamettil ninte nalloraattinkuttathe
    ellam vetti-dukhabhadhikkallola kuttilvannu;-

    17 poypoyoradamenne ippole thedikkandu
    kelppode-tholilletti melpottuyarthidano;-

    18 appa nee thanna dravya-mepporum nashippichu
    Pilpaaduvalanjetta-mippol nin kaalkkal vannen;-

    19 puthranennulla perinethrayumeyogyan njaan
    vasthravum keeri-naari athravannadimayay;-

    20 manninte maalakataan vinnin saubhagyamekaan
    Marthyanay mannil vanna raajadhirajaneesho;-

    21 kuttam vittodiyathaam kunjnjadinethedi
    kaadukal thorrum alanjeedunna nallidayaa;-

    22 kaanathepoyathante aadine kandidumpol
    maroducherthanichittomanikkum snehamallo;-

    23 kaanaayile virunnil kalbharani-thannile
    vellathe veryamerum veenjaakki yeshudevan;-

    24 vishvasamode thante vasthraanjchalathil thotte
    naarikku saukhyameki kaarunyarupaneesho;-

    25 aattikkalayathe thanne kuttanam ninte daasar
    kuttathinmelum mevan kaattenam kripayennil;-

    26 nithyapithavinum than sathyasoono ninakkum
    sthuthyanaam ruhayikkum nithyavum sthuthisthothram;-

Song added on : September 17, 2020
This song has been viewed 9328 times.

Rate This Song

YouTube Videos