Akhilandathin udayavanaam daivam

Malayalam
അഖിലാണ്ഡത്തിന്നുടയവനാം ദൈവം

Song

  • Malayalam

    1 അഖിലാണ്ഡത്തിന്നുടയവനാം ദൈവം
    സ്തുത്യൻ പരിശുദ്ധൻ
    സകല ചരാചര രചയിതാവാം ദൈവം
    നിത്യൻ പരിശുദ്ധൻ

    പരിശുദ്ധൻ പരിശുദ്ധൻ
    മഹിമയിലുന്നതനേ
    സ്തുതികളിൽ വസിക്കും ദേവാധിദേവാ
    ആരാധിക്കുന്നു ഞങ്ങൾ(2)

    2 തിരുസാരൂപ്യം മാനവനേകിയോൻ
    വന്ദ്യൻ പരിശുദ്ധൻ
    ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ
    ധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…

    3 തനയനെ നൽകിയീപാരിനെ വീണ്ടവൻ
    നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്റെ പാപത്തിന്റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…

    4 ഉർവ്വിയിൽ വന്നെന്റെ ദുരിതങ്ങളറിഞ്ഞവൻ
    നല്ലവൻ പരിശുദ്ധൻ
    മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ
    വല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…

    5 വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻ
    എൻ പ്രിയൻ പരിശുദ്ധൻ
    നിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻ
    നിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…

Song added on : September 14, 2020
This song has been viewed 1412 times.

Rate This Song

YouTube Videos