Sthothram sthothram nin namathinu

Malayalam
സ്തോത്രം സ്തോത്രം നിൻ നാമത്തിനു

Song

  • Malayalam

    സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാ
    എന്നെ കാത്തു പാലിച്ച പിതാവേ

    1 കീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവം
    പൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാ
    പാത്രനല്ലെങ്കിലും എന്റെ പ്രാത്ഥന ചെവിക്കൊള്ളുവാൻ
    തൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ;-

    2 പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടും
    നിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണം
    നിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻ
    ഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം;-

    3 ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീ
    നിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണം
    അന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻ
    എന്റെ നോട്ടം മുഴുവൻ നീ നിന്റെ മേൽ പതിപ്പിക്കേണം;-

    4 വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കും
    പ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ള
    ക്രിസ്തുസഭക്കാർക്കു കർത്താ സ്വസ്ഥമാശ്വാസമരുൾക
    പ്രാർത്ഥനകളെ ശ്രവിച്ചു പൂർത്തിയായരുൾ തരിക

    5 അന്ധകാരത്തിൻ പ്രഭുവിൻ ബന്ധമുള്ളോരെയും നീ
    സ്വന്തഭക്തരാക്കിടേണം ശക്തിമാൻ ദേവാ
    രാജരും പ്രജകളെല്ലാം പൂജിത ദേവാ നിന്നുടെ
    രാജപുത്രരായിടുവാൻ യോഗ്യതപ്പെടുത്തിടുക;-

    6 ശക്തനാം വിശുദ്ധാത്മാവേ ഭക്തി ദാനം ചെയ്യുന്നോവേ
    മുക്തി ബോധം നൽകും നീ ചിത്തത്തിൽ വരിക
    സത്യസുവിശേഷസാരം ബോധനം ചെയ്കയിന്നേരം
    സത്യവിശ്വാസം സൽഭക്തി ദത്തം ചെയ്ക ഇക്ഷണത്തിൽ;-

Song added on : September 24, 2020
This song has been viewed 365 times.

Rate This Song