Krushil ninnum yeshu

Malayalam
ക്രൂശിൽ നിന്നും യേശു നിന്നെ

Song

  • Malayalam

    ക്രൂശിൽ നിന്നും യേശു നിന്നെ
    സ്നേഹമോടെ വിളിച്ചിടുന്നു
    ചങ്കിലെ ചോര നിനക്കായ് ഞാൻ നൽകി
    മകനേ (മകളേ) വരികെൻ അരികെ നീ

    1 മുൾമുടി ചൂടി നിന്ദിതനായി
    തൂങ്ങുന്നു ക്രൂശിൽ നിനക്കായ്
    എല്ല‍ാം നിനക്കായ് എല്ല‍ാം നിനക്കായ്
    നാഥൻ സഹിക്കുന്നതെല്ല‍ാം
    പോകല്ലേ മകനേ... നിൻ പാപവഴിയിൽ...
    പോകല്ലേ മകളേ... നിൻ പാപവഴിയിൽ...
    തിരികെ വരൂ ഇനി വൈകരുതേ-നീ;-

    2 ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചു
    വേദന കൊണ്ടു പുളഞ്ഞു
    എല്ല‍ാം നിനക്കായ് എല്ല‍ാം നിനക്കായ്
    നാഥൻ സഹിക്കുന്നതെല്ല‍ാം
    പോകല്ലേ മകനേ... നിൻ പാപവഴിയിൽ...
    പോകല്ലേ മകളേ... നിൻ പാപവഴിയിൽ...
    തിരികെ വരൂ ഇനി വൈകരുതേ-നീ;-

Song added on : September 19, 2020
This song has been viewed 361 times.

Rate This Song