Daivathinu sthothram cheytheeduven
Song
- Malayalam
1 ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ
ഏകമായ് വണങ്ങി പാടിടാമെന്നുംതാൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്
താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോ
തൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ2 ജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻ
ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻ
ജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെ
മോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…3 നീട്ടിയ ഭുജത്താൽ യിസ്രായേലിനെ
വീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകി
ചെങ്കടൽ പിളർന്നു തൻ ജനങ്ങളെ
തങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…4 നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾ
വേണ്ടതെല്ലാം നൽകി ആദരിച്ചു താൻ
ഇമ്പദേശം എന്നന്നേക്കുമവർക്കായ്
അൻപോടവകാശം താനരുളിയേ;- താൻ…5 താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോ
വീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോ
വൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോ
ധൈര്യമായ് നമുക്കും പാടിടാമല്ലോ;- താൻ…6 മാനവരിൻ സ്നേഹം മാറിടുന്നേരം
മാറിടാത്ത നിത്യ സ്നേഹിതൻ തന്നെ
നേരിടുന്ന എല്ലാ വ്യാകുലങ്ങളും
തീരുമേ തൻ ഉന്നത സന്നിധാനത്തിൽ;- താൻ… - English
1 daivathinu sthothram cheytheeduven
avan nallavanallo daya ennumullathe
ekanay maha'athbhuthangkal cheythidunnone
ekamay vanangki paadidamennumthan nallavanallo daya ennumullathe
than vallabhanallo sthuthi ennum'avane
than'unnathanallo krupa cheythidumallo
than sannidhiyil ennum pramodam undallo2 jnjanathodakashathe vartheduthavan
bhomiye vellathin mel virichavan
jyothi nalkum sooryachandra’tharavrindathe
modiyodu vanathil thokkiyavanam3 neettiya bhujathal israyeline
veendeduthu rakshicha'anandam nalki
chengkadal pilarnnu than janangkale
thanka nilathude thaan nadathiye;-4 neenda marubhuvil yathra cheiyumpol
vendathellam nalki aadarichu thaan
impa desham ennannekum avarkkay
anpodavakasham thanaruliye;-5 thazhchayil namme ortha’adarichallo
veezhcha enniye kathomanichallo
vairiyin kaiyyil ninnu veendeduthallo
dhairyamay namukkum padidamallo;-6 manavarin sneham maaridum neram
maridatha nithya snehithan thane
neridunna ella vyakulangkalum
theerume than unnatha sannidhanathil;-
This song has been viewed 4676 times.
