Daivathin paithale ninte jeevitha
Song
- Malayalam
1 ദൈവത്തിൻ പൈതലേ നിന്റെ
ജീവിതകാലം അതിൽ
ഓരോരോ ഭാരങ്ങളാലെ
പാരം വലഞ്ഞീടുമ്പോൾചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാം
ഇട്ടുകൊൾ യേശുമേൽ-
നിൻ പേർക്കായ് കരുതുന്നുണ്ടവൻ2 ലോകത്തിൻ ചിന്തകളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാലും
മറ്റും തളർന്നീടുമ്പോൾ;- ചിന്താ...3 കർത്താവിന്നിഷ്ടമാം വണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയത്നങ്ങൾ എപ്പോഴും
നിഷ്ഫലമായ്വരുമ്പോൾ;- ചിന്താ...4 ദൈവം നിന്നെ നടത്തുന്ന
നിൻ വഴിയിൽ മുഴുവൻ
അന്ധകാരം വരുമ്പോഴും
അന്തരംഗത്തിലെ നിൻ;- ചിന്താ...5 നിന്നുടെ പേർക്കിഹ ലോകെ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം;- ചിന്താ... - English
1 Daivathin paithale ninte
jeevitha kaalam athil
Ororo bharangkalale
Param valanjedumpolChinthakulangkal chinthakulangkal ellaam
Ittukol yeshumel
ninperkkay karuthunnundavan2 Lokathin chinthakalalum
Roga peedakalaalum
Mattu prayasangkalalum
Muttum thalarnnidumbol;-3 Karthavin nishtamaam vannam
Nithyam jeevicheduvan
Nin prayathnangal eppozhum
Nishbhalamayi varumpol;-4 Daivam ninne nadathunna
Nin vazhiyil muzhuvan
Andhakaaram varumpozhum
Antharangathile nin;-5 Ninnude perkkihaloke
Vannu marichavanaam
Yesuvin vakkukale nee
Visvasichu sathatham;-
This song has been viewed 4329 times.
